എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ - ബെംഗളുരു സർവീസ് പ്രതിദിനമാക്കും


മട്ടന്നൂർ :- എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ - ബെംഗളുരു സർവീസ് പ്രതിദിന സർവീസാക്കാൻ സാധ്യത. നിലവിൽ ആഴ്‌ചയിൽ ഒരു ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 6.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 7.10ന് ബെംഗളൂരുവിൽ എത്തി തിരിച്ച് 8.10ന് പുറപ്പെട്ട് 9.10ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് സർവീസ്.

കണ്ണൂരിൽ നിന്ന് ആഭ്യന്തര സെക്‌ടറിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലാണ്. ഇൻഡിഗോ 2 പ്രതിദിന സർവീസാണ് ഈ റൂട്ടിൽ നടത്തുന്നത്. മിക്ക ദിവസങ്ങളിലും 90 ശതമാനം യാത്രക്കാരുമായാണ് എല്ലാ സർവീസുകളും നടത്തുന്നത്.

Previous Post Next Post