കണ്ണൂർ :- കണ്ണൂർ ശ്രീരാമാഞ്ജനേയ സേവാ സംഘം പ്രതിമാസ അന്നദാനത്തിന്റെ ഭാഗമായി കണ്ണൂർ ചാലയിലെ ശാന്തിദീപം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അന്നദാനത്തിനുള്ള തുക സംഭാവന ചെയ്തു.
സ്കൂൾ പ്രധാന അധ്യാപിക ജലറാണി ടീച്ചർ തുക ഏറ്റുവാങ്ങി. എം.കെ ശുചീന്ദ്രൻ, കെ.റിതേഷ്, എം.കെ സന്ധ്യ, എം.കെ ജ്യോതീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.