ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായി കെ.മുഹമ്മദ്​ ഈസ നിര്യാതനായി


ദോഹ :- ഖത്തറിലെ​ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായി കെ.മുഹമ്മദ്​ ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്​ച പുലർച്ചെ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇദ്ദേഹം ഖത്തറിലെ പ്രശസ്​തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ്​ ജനറൽ മാനേജറും ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്‍റും ആയിരുന്നു. നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം. ഫുട്​ബോൾ സംഘാടകനും മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കെ മുഹമ്മദ്​ ഈസ. 1976ൽ തൻെറ 19-ാം വയസ്സിലാണ് ഇദ്ദേഹം കപ്പൽ കയറി ഖത്തറിലെത്തിയത്. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. പതിറ്റാണ്ടുകളായി കുടുംബസമേതം ഖത്തറിലാണ് താമസം.

Previous Post Next Post