ഏജന്റുമാർ കൂടി, ഒപ്പം വില്പനയും ; കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ കിട്ടാനില്ല


കാഞ്ഞങ്ങാട് :- ഏജന്റുമാർ കൂടിയതും വില്പനയിലുണ്ടായ ഗണ്യമായ വർധനയും കാരണം കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ വില്പനക്കാർക്ക് യഥേഷ്ടം കിട്ടാത്ത അവസ്ഥ. ദിവസവും നറുക്കെടുപ്പ് നടക്കുന്ന സമയത്തിന് തൊട്ടു മുൻപുവരെ വില്പന സ്റ്റാളുകളിൽ അതതുദിവസത്തെ ടിക്കറ്റുകൾ നിരത്തിവെച്ചിരുന്ന കാഴ്ച ഇന്ന് പലയിടത്തുമില്ല. അരമണിക്കൂറിനും ചിലപ്പോൾ ഒരുമണിക്കൂറിനും മുന്നേ ടിക്കറ്റുകൾ തീരുന്നു.

12 സീരീസുകളിലായി ഓരോ ദിവസവും 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആഴ്ചയിൽ ആറുദിവസവും ഇത്രയും ടിക്കറ്റുകൾ വിൽക്കുന്നു. കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് 96 ലക്ഷവും അച്ചടിക്കുന്നു. മുൻപ് ലോട്ടറി ഓഫീസുകളിൽ ടിക്കറ്റുകൾ ബാക്കിയാകുന്നത് പതിവായിരുന്നു. ഇപ്പോൾ നറുക്കെടുക്കുന്നതിനും ദിവസങ്ങൾക്ക് മുൻപു തന്നേ ലോട്ടറി ഓഫീസുകളിൽ ടിക്കറ്റുകൾ കിട്ടാനില്ല.

നേരത്തേ ചെറുകിട ഏജൻ്റുമാർ ടിക്കറ്റുകൾ പരസ്പരം കൈമാറിയിരുന്നു. ഓരോ ദിവസവും ടിക്കറ്റുകൾ അധികമുള്ളത് ആരുടെ അടുത്താണോ അതാണ് കൈമാറുക. ഏജൻസി കമ്മിഷൻ കഴിച്ചുള്ള തുകയാണ് അങ്ങോട്ടുമിങ്ങോട്ടും വാങ്ങുക. സമ്മാനത്തി ൻ്റെ പത്തുശതമാനം ഏജൻസി കമ്മിഷനും ടിക്കറ്റ് വിൽക്കുന്നവർ ക്ക് ലഭിക്കും. ടിക്കറ്റിന് ഡിമാൻഡ് കൂടിയതോടെ കമ്മിഷൻ കിട്ടുന്ന രസീത് ഇല്ലാതെയാണ് പരസ്പര കൈമാറ്റം. അതായത് കൈമാറി കിട്ടിയ ആൾക്ക് ടിക്കറ്റ് വിറ്റതിന്റെ ലാഭം മാത്രമേ കിട്ടുന്നുള്ളു. സമ്മാ നത്തുകയുടെ കമ്മിഷനില്ല.


ലോട്ടറി ഓഫീസുകളിൽനിന്ന് 300 മുതൽ 48,000 ടിക്കറ്റുകൾ വരെയാണ് ഏജൻ്റിന് ലഭിക്കു ന്നത്. ടിക്കറ്റുകൾക്ക് ക്ഷാമം ഒഴി വാക്കാനുള്ള ആലോചന ലോട്ട റിവകുപ്പിൽ നടക്കുന്നതായാണ് സൂചന. ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റി ന് 50 രൂപയും മറ്റു ടിക്കറ്റുകൾ ക്ക് 40 രൂപയുമാണ് വില. ഫിഫ്റ്റി -ഫിഫ്റ്റി ഒഴിവാക്കി എല്ലാ ദിവസ ത്തെയും ടിക്കറ്റുകളുടെ വില 50 രൂപയാക്കാനുള്ള ആലോചനയാ ണ് നടക്കുന്നതെന്നറിയുന്നു. 12 സീരീസ് എന്നത് 16 ആയി ഉയർ ത്താനുള്ള നീക്കവുമുണ്ട്. സമ്മാ നഘടന പരിഷ്കരിക്കുന്നതടക്ക മുള്ള മാറ്റങ്ങൾ ഒരുമാസത്തിന കം ഉണ്ടായേക്കും.

Previous Post Next Post