പെരളശ്ശേരി :- അതിഥിത്തൊഴിലാളികൾക്കൊപ്പം കേരളത്തിലെത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന കുട്ടികൾ പഠിക്കാൻ സൗകര്യമില്ലാതെ അലയുന്ന അവസ്ഥ സമൂഹത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ അത്തരം കുട്ടികളുടെയും കുടുംബത്തിന്റെയും നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണു സർക്കാർ നടപ്പാക്കാൻ പോകുന്നത്.
ഇത്തരം കുട്ടികളെ കണ്ടെത്താനും അവരെ പഠിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.