മയ്യിൽ:-ദേശീയ ഗെയിംസ് ഫുട്ബോൾ മത്സരത്തിൽ കളിക്കാൻ കോച്ച് ഷഫീഖ് ഹസൻരെ ഉത്തരവിറങ്ങിയത് മുതൽ മയ്യിൽ നണിയൂർ ഗ്രാമം പ്രാർഥനയിലായിരുന്നു. സച്ചിൻ സുനിലിന്റെ ടീമിലൂടെ കേരളത്തിലേക്ക് സ്വർണ മെത്താൻ. നാട് മുഴുവൻ സച്ചിൻ സുനിലിന്റെ വീട്ടിലൊരുക്കിയ ബിഗ് സ്ക്രീനിനു മുന്നിലിരുന്നാണ് ഉത്തരാഖണ്ഡിലെ ഇന്ദിരാഗാന്ധി മൈതാനത്തെ ഫൈനൽ മത്സരം വീക്ഷിച്ചത്.
മയ്യിൽ യങ്ങ് ചാലഞ്ചേഴ്‌സ് സ്പോർട്‌സ് ക്ലബിന്റെ ഗോളിയായിരുന്ന സി. സുനിലിന്റെ മകൻ അച്ചനിലൂടെയാണ് മികച്ച കളിക്കാരനായി മാറിയത്കേരളത്തിന്റെപ്രതിരോധ നിരയിലെ കരുത്തായ സച്ചിൻ്റെ കളി മികവിൽ മതി മറക്കുകയായിരുന്നു ഗ്രാമത്തിലുള്ളവർ. മകന്റെ കളിയാവേശം അച്ചൻ സുനിലും അമ്മ സുജാതയും നാട്ടുകാരോടൊപ്പമാണ് കണ്ടത്. യങ്ങ് ചലഞ്ചേഴ്‌സിലൂടെ കണ്ണൂർ സൂപ്പർ ഡിവിഷനിൽ മികച്ച പ്രോമിസിങ്ങ് താരമായി സച്ചിൻ മാറുകയായിരുന്നു. ഖോലോ ഇന്ത്യൻ ഫുട്ബോൾ മത്സരത്തിൽ കേരള ടീമിലും മാറ്റുരച്ചു. കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ടീം സെല്ക്ഷനിൽ അവസാന റൗണ്ട് വരെ ഈ ബിരുദ വിദ്യാർഥിയും ഇടം പിടിച്ചിരുന്നു. മയ്യിൽ യങ്ങ് ചലഞ്ചേഴ്സ് അക്കാദമി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധനേഷ്, കെ. വി. സോക്കർ അക്കാദമി, ബിബി തോമസ് എന്നിവരുടെ കീഴിലും പരിശീലനം നേടിയാണ് ദേശീയ ഗെയിംസിൽ കളിക്കാനവസരം ലഭിച്ചത്.
സച്ചിൻ സുനിലിന്റെ കായിക രംഗത്തെ നേട്ടം നണിയൂർ ഗ്രാമം പടക്കം പൊട്ടിച്ചും മധുരം വിതരണം നടത്തിയും ആഘോഷിച്ചു.സച്ചിന് ഫുട്ബോൾ അടങ്ങാത്ത ആവേശം.മയ്യിൽഹയർ സെക്കൻഡറി വിദ്യാർഥിയായിരിക്കെ സച്ചിന്റെ ഫുട്ബോൾ ആവേശം എടുത്തപറയത്തക്കതാണ്. എവിടെ കളിയുണ്ടെങ്കിലും അവൻ കാണാൻ പോകാറുണ്ടായിരുന്നു. അവന്റെ നേട്ടം വിദ്യാലത്തിന്റെയും നേട്ടമാണ്. എം.കെ.അനൂപ്‌കുമാർ, പ്രിൻസിപ്പൽ, മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മമാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ.