പത്താംക്ലാസ് ബോർഡ് പരീക്ഷ രണ്ടുതവണ നടത്തും ; CBSE കരടുചട്ടമായി


ന്യൂഡൽഹി :- പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ വർഷത്തിൽ രണ്ടു തവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങൾ സി.ബി.എസ്.ഇ ചൊവ്വാഴ്ച അംഗീകരിച്ചു. ഇത് പൊതുജനങ്ങളുടെ നിർദേശങ്ങൾക്കായി പ്രസിദ്ധീകരിക്കും.

മാർച്ച് ഒൻപതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും അന്തിമ നയം തയ്യാറാക്കുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കരടനുസരിച്ച് ഫെബ്രുവരി 17 മുതൽ മാർച്ച് ആറുവരെയാകും ഒന്നാംഘട്ടപരീക്ഷ. രണ്ടാംഘട്ടം മേയ് അഞ്ചു മുതൽ 20 വരെ നടത്തും. രണ്ടുപരീക്ഷയ്ക്കും മുഴുവൻ സിലബസുമുണ്ടാകും.

Previous Post Next Post