മയ്യിൽ :- INLC മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതി അംഗം കെ.സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കയരളം നോർത്ത് എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പി.കെ വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.എൽ.സി സംസ്ഥാന ജനറൽ സെക്രട്ടറി എം.ലത്തീഫ്, കെ.ചന്ദ്രൻ, പി.ഷാജി, സ്നേഹ കോറളായി എന്നിവർ സംസാരിച്ചു.