ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അംഗൻവാടി, LKG-UKG ഫെസ്റ്റ് സംഘടിപ്പിച്ചു


മലപ്പട്ടം :- ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അംഗനവാടി, എൽ.കെ.ജി - യു.കെ.ജി ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ അംഗനവാടികളിലെയും ചൂളിയാട് സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിലെയും കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.  

ഫോക്ലോർ അവാർഡ് ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി ടംടോല ബണ്ണീസ് യൂണിറ്റ് ഗൈഡ് ജില്ലാ ടെയിനർ കെ.കെ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.വി സന്തോഷ് അധ്യക്ഷനായി. കെ.കെ സുധാകരൻ, പി.എസ് ദിവ്യ ടീച്ചർ , ഇ.പി ഷഫീന തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post