ചേലേരി :- അപകടം തുടർക്കഥയായ മുണ്ടേരിക്കടവ് റോഡരികിലെ കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ KSEB കൊളച്ചേരി സെക്ഷൻ ഓഫീസിന് മുമ്പിൽ നടത്തുന്ന ധർണ ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.
രണ്ട് യുവാക്കളൾ മരിക്കാനിടയായ അപകടത്തെ തുടർന്ന് KSEB, JIO, വട്ടാർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് വെൽഫെയർ പാർട്ടി പരാതി നൽകിയിരുന്നു.കെ എസ് ഇ ബി ക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റുകൾ മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.
ഇനിയും അപകട സാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണം എന്നാണ് വെൽഫെയർ പാർട്ടിയുടെ ആവശ്യം.നേരത്തെ ജനകീയ സമിതിയും മുണ്ടേരിക്കടവ് റോഡ് വിഷയത്തിൽ ഇടപെട്ടിരുന്നു.വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇമ്തിയാസ് ധർണ ഉദ്ഘാടനം ചെയ്യും..വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്താർ കെ കെ, സെക്രട്ടറി മുഹമ്മദ് എം വി, നൗഷാദ് ചേലേരി, ,വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് പ്രസിഡന്റ് നൂറുദ്ധീൻ പി വി, സെക്രട്ടറി അനീഷ് പാലച്ചാൽ, സെൻട്രൽ വാർഡ് പ്രസിഡന്റ് ടി പി മുഹമ്മദ്,കാരയാപ്പ് വാർഡ് പ്രസിഡന്റ് അസ്‌ലം എ വി എന്നിവർ ധർണക്ക് നേതൃത്വം നൽകും..