കണ്ണൂർ:- കേരള സ്റ്റേറ്റ് പ്രി-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (KSPPTA) കണ്ണൂർ ജില്ല കലോത്സവം കണ്ണൂർ KSTA സെന്ററിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. KSPPTA ജില്ല സെക്രട്ടറി ബിന്ദു ശിവദാസ് സ്വാഗതവും, എക്സികൂട്ടീവ് അംഗം നിഷ പ്രഷീദ് നന്ദിയും പറഞ്ഞു.
ജില്ല ജോ: സെക്രട്ടറി സീമ പി പി അദ്ധ്യക്ഷ ആയിരുന്നു. KSTA സംസ്ഥാന കമ്മറ്റി അംഗം കെ രഞ്ജിത് മാസ്റ്റർ, KSTA ജില്ലാ ജോ: സെക്രട്ടറി മനോജ് കെ പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി സുശീല ടീച്ചർക്കുള്ള സ്നേഹാദരവ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു.