കണ്ണൂർ :- സംസ്ഥാനത്തെ നെല്ലുത്പാദനം വീണ്ടും താഴേക്ക്. കഴിഞ്ഞ സാമ്പത്തികവർഷം തൊട്ടുമുൻവർഷത്തെക്കാൾ ഉത്പാദനത്തിൽ 10.5 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഉത്പാദനക്ഷമതയിലും വിസ്തൃതിയിലും പിന്നാക്കം പോയിട്ടുണ്ട്. രാജ്യത്തെ നെല്ലുത്പാദനത്തിൽ 2023-24-ൽ 20.7 ലക്ഷം ടണ്ണിൻ്റെ വർധനയുണ്ടായപ്പോളാണ് കേരളത്തിൽ 62,400 ടൺ കുറഞ്ഞത്.
5.3 ലക്ഷം ടണ്ണാണ് കഴിഞ്ഞവർഷത്തെ ഉത്പാദനം. സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിമൂലം കർഷകർ കൃഷിയിറക്കാൻ മടിക്കുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സംഭരണ വിലയെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും സ്ഥിതി മറിച്ചാണെന്നാണ് കണക്ക്. ഒരുവർഷം കൊണ്ട് നെൽവയൽ വിസ്മൃതിയിൽ 5.9 ശതമാനത്തിൻ്റെ കുറവുണ്ടായി. മൊത്തം കൃഷിവിസ്തൃതിയുടെ 7.1 ശതമാനമാണ് നെൽക്കൃഷി.
2023-24-ൽ മുണ്ടകൻ നെൽക്കൃഷി വി സ്മൃതി കൂടിയെങ്കിലും വിരിപ്പ്, പുഞ്ച കൃഷി കുറഞ്ഞു. ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും മൂന്നുസീസണി ലും കുറവുണ്ടായി.