മയ്യിൽ :- മാർച്ച് 12, 13 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കണ്ണൂർ ജില്ലാ സമ്മേളത്തിന്റെ പ്രചരണാർത്ഥം മയ്യിൽ ടൗണിൽ പോസ്റ്റർ പ്രചരണം നടത്തി.
സംസ്ഥാന കൺവീനർ ഇ.മുകുന്ദൻ ,ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ.വി യശോദ ടീച്ചർ, സെക്രട്ടറി സി.പത്മനാഭൻ, കെ.ബാലകൃഷ്ണൻ നായർ, കൺവീനർ പി.വി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നിരവധി വനിതാപ്രവർത്തകരും പങ്കെടുത്തു.