സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന് 28 കോടി രൂപകൂടി അനുവദിച്ചു


തിരുവനന്തപുരം :- സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ മായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപകൂടി വ്യവസായവകുപ്പ് അനുവദിച്ചു. അടുത്ത അധ്യ യനവർഷത്തേക്കുള്ള യൂണിഫോം വിതരണം കൃത്യസമയത്ത് പൂർ ത്തിയാക്കാൻ ലക്ഷ്യമിട്ടാണിതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറ ഞ്ഞു. പദ്ധതിക്കായി 43.5 കോടിരൂപ നേരത്തേ അനുവദിച്ചിരുന്നു.

സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെ തുടർപ്രവർത്ത നങ്ങൾക്കാണ് ഇപ്പോൾ അനുവദിച്ച തുക വിനിയോഗിക്കുക. നെയ്ക്കു കൂലിക്ക് 13.5 കോടിരൂപയും സ്പിന്നിങ് മില്ലുകൾക്കുള്ള നൂലിന്റെ വി ലയായി 6.85 കോടിരൂപയും നൽകും. ഡൈയിങ് ചാർജിനത്തിൽ 7.5 കോടി, ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർക്കുള്ള വേതനം 15 ലക്ഷം എന്നിവയും നൽകും.

Previous Post Next Post