മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ് മുംബൈയിലേക്ക് സർവീസുകൾ തുടങ്ങും. ഞായർ, ബുധൻ, വെള്ളി ദിവ സങ്ങളിലാണ് സർവീസുകൾ. എപ്രിൽ ഒന്നുമുതലാണ് സർവീ സ് തുടങ്ങുന്നത്. രാത്രി 10.30-ന് മുംബൈയിൽനിന്ന് പുറപ്പെ ട്ട് 12.20-ന് കണ്ണൂരിലെത്തും. തിരികെ പുലർച്ചെ 1.20-ന് പുറപ്പെടുന്ന വിമാനം 3.10-ന് മും ബൈയിലെത്തും.
ഇൻഡിഗോ കണ്ണൂർ-മും ബൈ സെക്ടറിലെ സർവീസ് വേ നൽക്കാല ഷെഡ്യൂളിൽ പ്രതിദിനമാക്കി ഉയർത്തും. നിലവിൽ ആഴ്ച യിൽ നാലുദിവസമാണ് മുംബൈ സർവീസ്. യാത്രക്കാരുടെ വർ ധന കണക്കിലെടുത്ത് ഇൻഡി ഗോ ഡൽഹി, അബുദാബി സർ വീസുകളിൽ സീറ്റുകൾ വർധിപ്പി ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത നുസരിച്ച് എയർബസ് എ321 വി മാനമാണ് ഇനി ഉപയോഗിക്കുക. ഏപ്രിൽ അവസാനത്തോടെ പുതിയ അന്താരാഷ്ട്ര സർവീസ് തുടങ്ങാനും ഇൻഡിഗോയ്ക്ക് പദ്ധ തിയുണ്ട്. മേയിൽ ബെംഗളൂരുവി ലേക്ക് ഒരു അധിക സർവീസും ഇൻഡിഗോ തുടങ്ങും.
മാർച്ച് 26 മുതൽ നിലവിൽ വരുന്ന വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂരിൽനിന്ന് അബുദാ ബിയിലേക്ക് പ്രതിവാരം 17 സർ വീസുകളും ഷാർജ, ദോഹ എന്നി വിടങ്ങളിലേക്ക് 12 സർവീസുകളു മുണ്ടാകും. ദുബായിലേക്ക് ആഴ്ച യിൽ എട്ട് സർവീസും മസ്ലറ്റിലേ ക്ക് ഏഴ് സർവീസും നടത്തും. ജിദ്ദ, കുവൈത്ത്, റിയാദ് എന്നി വിടങ്ങളിലേക്ക് പ്രതിവാരം രണ്ട് സർവീസുകളും റാസൽഖൈമ, ദമാം എന്നിവിടങ്ങളിലേക്ക് മൂന്ന് സർവീസുകളുമുണ്ടാകും.
ആഭ്യന്തര സെക്ടറിൽ ബെംഗ ളൂരു, ചെന്നൈ, കൊച്ചി, ഹൈ ദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകളുണ്ട്. മുംബൈയി ലേക്ക് ആഴ്ചയിൽ 11 സർവീസു കളുണ്ടാകും. തിരുവനന്തപുരത്തേക്ക് ആഴ്ച യിൽ രണ്ട് നേരിട്ടുള്ള സർവീസു കളും കൊച്ചി വഴി പ്രതിദിന സർ വീസുമുണ്ട്.