സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമ നവമിയും ഹനുമൽ ജയന്തിയും ഏപ്രിൽ 6 ന് തുടക്കമാകും


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീരാമനവമി ഹനുമൽ ജയന്തി ആഘോഷങ്ങൾ ഏപ്രിൽ 6 മുതൽ 12 വരെ നടക്കും. ഏപ്രിൽ 6ന് രാവിലെ 8 മണിക്ക് നടക്കുന്ന ഗുരുപാദപൂജയോടുകൂടി മഹോത്സവ യജ്ഞങ്ങൾക്ക് തുടക്കം കുറിക്കും.

ഈ ദിവസങ്ങളിൽ സന്ധ്യയ്ക്ക് വിശേഷാൽ പൂജ, വിവിധ ഭക്തസംഘങ്ങളുടെ ഭജന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 12ന് ശനിയാഴ്ച രാവിലെ 6 മണിക്ക് പൂജാദി കർമ്മങ്ങൾ ആരംഭിക്കും. 8മണിക്ക് നാരായണീയ പാരായണം. സന്ധ്യക്ക്‌ 6മണിക്ക് പൂജ, സമൂഹനാമജപം, ഭജന തുടർന്ന് മംഗളാരതിയോടുകൂടി മഹോത്സവയജ്ഞങ്ങൾ സമാപിക്കും.

Previous Post Next Post