ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ബൂത്ത്‌ ‌ കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ബൂത്ത്‌ ‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പഴയകാല കോൺഗ്രസ്സ് പ്രവർത്തകരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി പഴയകാല സജീവ കോൺഗ്രസ്‌ പ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ താഴെഒടവര കുഞ്ഞികൃഷ്ണൻ നമ്പ്യാരെ ചരമദിനത്തിൽ  അനുസ്മരിച്ചു.

യുസഫ് പാലക്കൽ, ബൂത്ത്‌ പ്രസിഡന്റ്‌ പി.വി കരുണാകരൻ, ബ്ലോക്ക്‌ പ്രതിനിധി കെ.സത്യൻ, ടി.ഒ നാരായണൻ കുട്ടി, സദാനന്ദൻ വാരക്കണ്ടി, സഹദേവൻ, അരവിന്ദൻ, ചന്ദ്രൻ, പത്മിനി.പി, ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.  ഗാന്ധിജിയുടെ "എന്റെ ജീവിതമാണ് എന്റെ സന്ദേശം"എന്ന പുസ്തകം വിതരണം ചെയ്തു. 

Previous Post Next Post