വെന്തുരുകിയ കൊടുംചൂടിന് നേരിയ ആശ്വാസമായി ജില്ലയിലെങ്ങും വേനൽമഴ പെയ്തു , മഴ പെയ്തിട്ടും ചൂടിന് ശമനമില്ല !


കൊളച്ചേരി :- വെന്തുരുകിയ കൊടുംചൂടിന് നേരിയ ആശ്വാസമായി ജില്ലയിലെങ്ങും വേനൽമഴയെത്തി. ഇന്ന് വൈകുന്നേരത്തോടെ പലയിടങ്ങളിലും മഴ വ്യാപകമായി. ഇടിയും മിന്നലും കാറ്റുമായി ജില്ലയിൽ വിവിധയിടങ്ങളിൽ വേനൽ മഴ ലഭിച്ചു. മണിക്കൂറുകളോളം മഴ നീണ്ടു പെയ്തു. പലയിടങ്ങളിലും വൈദ്യുതിവിതരണവും തടസപ്പെട്ടു.

എന്നാൽ മഴ കുറഞ്ഞതോടെ വീണ്ടും ചൂട് കൂടിയിരിക്കുകയാണ്. മഴ പെയ്തത് നേരിയ ആശ്വാസമായെങ്കിലും ചൂടിന് ശമനമായിട്ടില്ല.


Previous Post Next Post