അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ പ്രാർത്ഥന മജ്ലിസും പെരുന്നാൾ കോടി വിതരണവും നടത്തി


നാലാംപീടിക :- അൽ ഫലാഹ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാംപീടിക ബദ്‌രിയ്യ മസ്ജിദിൽ വെച്ച് ആത്മീയ മജ്ലിസ് സംഘടിപ്പിച്ചു. മഹല്ല് മുദരിസ് ഉസ്താദ് അബുൽ ഹസൻ അലി ശാദുലി അൽ ഖാസിമി മജ്ലിസിന് നേതൃത്വം നൽകി. 

ദർസ് വിദ്യാർഥികൾക്ക്‌ വർഷങ്ങളായി നൽകുന്ന പെരുന്നാൾ കോടിയുടെ വിതരണോദ്ഘാടനം പരിപാടിയിൽ വെച്ച് നടന്നു. അൽ ഫലാഹ് സുപ്രീം കൗൺസിൽ അംഗം പി.പി ജമാൽ സാഹിബ് ഖത്തീബിന് നൽകിക്കൊണ്ട് നിർവഹിച്ചു. മഹല്ല് പ്രതിനിധികൾ, അൽ ഫലാഹ് പ്രതിനിധികൾ, ജിസിസി അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.


Previous Post Next Post