മുണ്ടയാട് ലോറിയിൽ കയറ്റി കൊണ്ട് പോവുകയായിരുന്ന PVC പൈപ്പ് ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിച്ചു


മുണ്ടയാട് :- മുണ്ടയാട് ശാന്തിനഗറിൽ ലോറിയിൽ കയറ്റി കൊണ്ട് പോവുകയായിരുന്ന പി വി സി പൈപ്പ് ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. 

ഗെയ്ൽ പൈപ്പ്‌ലൈൻ വർക്കിനായി എളയാവൂരിലേക്ക് കൊണ്ട് വന്ന പൈപ്പ് ആണ് കത്തിനശിച്ചത്. 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർമാരായ എം.രാജീവൻ, പ്രശേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ‌് എത്തിയാണ് തീയണച്ചത്.

Previous Post Next Post