വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി ജീവനക്കാരുടെ സമരം ആറാം ദിവസത്തിൽ


തിരുവനന്തപുരം :- വേതന വർധന ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം 5 ദിവസം പിന്നിട്ടു. എൻ ജി ഒ അസോസിയേഷൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും മഹിളാ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി പ്രകടനം നടത്തി. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ പങ്കെടുത്തത്.

Previous Post Next Post