മയ്യിൽ :- KSSPA മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ടി.കരുണാകൻ മാസ്റ്ററുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.സി രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷത വഹിച്ചു.
ടി.കരുണാകരൻ മാസ്റ്ററുമായി ഒന്നിച്ചു പ്രവർത്തിച്ച കാലം അനുസ്മരിച്ചുകൊണ്ട് KSSPA മുതിർന്ന അംഗം വി.പ്രഭാകരൻ മാസ്റ്റർ സംസാരിച്ചു. INC ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ, സി.ശ്രീധരൻ മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും ഇ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.