ശ്രീകണ്ഠപുരം:- ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സാർവദേശീയ വനിതാ ദിനത്തിൽ ഷീ നൈറ്റ് ഫെസ്റ്റ് വനിതാ സംഗമം നടത്തി.നിടുവാലൂർ എയുപി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ശോഭന ടീച്ചർ അധ്യക്ഷത വഹിച്ചു.
കില അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. കെ പി എൻ അമൃത മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ വി പി, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ എ ജനാർദനൻ, എം എം പ്രജോഷ്, പി വി രജിത, പ്രധാന അധ്യാപിക ഗീത, സി ഡി എസ് ചെയർപേഴ്സൺ എം വി ബിന്ദു എന്നിവർ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ഡോ. പി വി പ്രജിന സ്വാഗതവും കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുശ്രീ നന്ദിയും രേഖപ്പെടുത്തി.മോട്ടിവേഷണൽ ക്ലാസും സ്ത്രീകളുടെ വിവിധ കലാപരിപാടികളും തുടർന്ന് ഡി ജെ നൈറ്റും അരങ്ങേറി.