പള്ളിപ്പറമ്പ് :- മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി പള്ളിപ്പറമ്പ് മുസ്ലിം ലീഗ് ശാഖ കമ്മറ്റി സ്നേഹ സംഗമം നടത്തി. രാവിലെ മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ഹംസ മൗലവി പതാക ഉയർത്തി. ബാഫഖി സൗധത്തിൽ മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ഹംസ മൗലവി അധ്യക്ഷത വഹിച്ചു.
ചേർന്ന സ്നേഹ സംഗമത്തിൽ ഖാദർ സഖാഫി , യൂസഫ് ടി.പി , ഒ.സി ഖാദർ ,അബ്ദുൽ ഹകീം പി.പി , മുനീർ.പി തുടങ്ങിയവർ സംസാരിച്ചു. ശാഖ ജനറൽ സെക്രട്ടറി അബ്ദു പി.പി സ്വാഗതവും ലത്തീഫ് സി.കെ നന്ദിയും പറഞ്ഞു.