കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ 'future സ്കൂൾ' പത്ര പ്രകാശനവും പഠനോത്സവവും നടത്തി. പഠനോത്സവത്തിന്റെ ഉദ്ഘാടനവും തളിപ്പറമ്പ് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്കൂൾ പത്രം പ്രകാശനവും വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു.സ്കൂൾ ലീഡർ യദുകൃഷ്ണ ടി.എൻ പത്രം ഏറ്റുവാങ്ങി.
പി ടി എ പ്രസിഡന്റ് ജിഷ.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി.ആർ.സി ട്രെയിനർ അശ്വതി, പി.ടി.എ വൈസ് പ്രസിഡന്റ് അനീസ.പി, എം.പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ഒ.പി, ടി.ഒ നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.പി രേണുക സ്വാഗതവും എസ്.ആർ.ജി കൺവീനർ പി.എം ഗീതാബായ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവ് അവതരണവും പഠനോത്പന്നങ്ങളുടെ പ്രദർശനവും നടന്നു.