'നമുക്കൊന്നായി ലഹരി മാഫിയയുടെ വേരറുക്കാം' ; മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

 



കമ്പിൽ :- മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന ലഹരി വിരുദ്ധ കൂട്ടായ്മ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു നിരന്തരമായ ബോധവൽക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റ ത്തിന് കളമൊരുക്കുന്നതിനു വേണ്ടിയാണ് യൂത്ത് ലീഗ് ലഹരി വിരുദ്ധ കൂട്ടായ്മ‌ സംഘടിപ്പിച്ചത്.

കണ്ണൂർ റെയിഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.വി റാഫി വിഷയാവതരണം നടത്തി. ലഹരിവിരുദ്ധ കാമ്പയിനി ൻ്റെ ഭാഗമായി കവലകളിൽ പ്രത്യേക പോസ്റ്റർ പ്രചരണവും ശാഖകളിൽ ഹൗസ് കാമ്പയിനും ബോധവൽക്കരണ ലഘുലേഖ വിതരണവും നടത്തും. മുസ്ലീം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുൾ അസീസ്, ജനറൽ.സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽ നിസാർ, കെ പി അബ്ദുൽ സലാം, കെ മുഹമ്മദ്‌ അശ്രഫ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർപാട്ടയം, യൂത്ത് കോൺഗ്രസ്  കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവീൺ ചേലേരി, അബൂദാബി കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കൊളച്ചേരി, വിവിധ സംഘടനാ പ്രതിനിധികളായ

റയീസ് അസ്അദി, എം. അബൂബക്കർ, ഇൻഷാദ് മൗലവി പള്ളേരി, ഹംസ മൗലവി പള്ളിപ്പറമ്പ്, വി ടി ആരിഫ്, റാസിം പാട്ടയം എന്നിവർ പ്രസംഗിച്ചു





Previous Post Next Post