ജൽജീവൻ മിഷൻ്റെ ഭാഗമായി കുഴിയെടുത്ത കമ്പിൽ - ചെറുക്കുന്ന് - ചോയിച്ചേരി റോഡിൽ താർ ചെയ്യാൻ സർവേ നടത്തി


കമ്പിൽ :-ജലജീവൻ മിഷ്യൻ്റെ പൈപ്പ് ഇടുന്നതിൻ്റെ ഭാഗമായി മുറിച്ച കമ്പിൽ ചെറുക്കുന്ന് ചോയിച്ചേരി റോഡിൻ്റെ ഇരുഭാഗത്തും താറിംഗ് പ്രവർത്തി നടത്തുന്നതിന് സർവേ പ്രവർത്തനം നടത്തി. ട്രൂമെറിഡിയൻ കാഞ്ഞങ്ങാട് എഞ്ചിനീയേഴ്സാണ് സർവേ നടത്തിയത്.

 ചെറുക്കുന്ന് കുണ്ടത്തിൽ റോഡ്, ചെറുക്കുന്ന് അംഗൻവാടി ബൈപാസ് റോഡ് എന്നീ റോഡുകളിലും സർവേ നടത്തി  പഞ്ചായത്തിലെ മറ്റു ഗ്രാമീണ റോഡുകളിലും സർവേ നടത്തി റോഡ് റീസ്റ്റോറേഷൻ പ്രവർത്തി മഴക്ക് മുൻപേ പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

കേരള ജല അതോറിറ്റി അധികൃതർക്ക് സിപിഐ(എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തിൻ്റേയും ഇടപെടലിൻ്റെയും ഭാഗമായാണ് ദ്രുത ഗതിയിൽ പ്രവർത്തി തുടങ്ങിയത്.




Previous Post Next Post