തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ഇന്ന് സമാപനമാകും


തളിപ്പറമ്പ് :- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന കൂടിപ്പിരിയൽ ചടങ്ങുകളോടെ സമാപിക്കും. മാർച്ച് അറിനാണ് ഉത്സവം കൊടിയേറിയത്. ബുധനാഴ്ച വൈകീട്ട് ചിറയിൽ ആറാട്ടു നടന്നു.

ചാർത്തില്ലാതെ ബലിബിംബങ്ങൾ ചിറയിലേക്കെഴുന്നള്ളിച്ച് ആറാടിക്കുന്ന ചടങ്ങുകൾ കാണാൻ നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിയിരുന്നു. തന്തി കാമ്പ്രത്തില്ലത്ത് പ്രസാദ് നമ്പൂതിരി കാർമികത്വം വഹിച്ചു.

Previous Post Next Post