മരുന്ന് മാറി നൽകിയ സംഭവം ; ഖദീജ മെഡിക്കൽ ഷോപ്പിൽ വീണ്ടും പരിശോധന നടത്തി


പഴയങ്ങാടി :- എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന പരാതിയിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ പഴയങ്ങാടി പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ടാണ് പോലീസ് എത്തിയത്‌. പഴയങ്ങാടി എസ്.ഐ.മാരായ കെ.വി സുനീഷ്, എം.പ്രകാശൻ, എഎസ്ഐ ഇ.എഫ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മഹസർ തയ്യാറാക്കിയത്. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു.

ചെറുകുന്ന് പൂങ്കാവിലെ ഇ.പി സമീറിന്റെ എട്ടുമാസം പ്രായമുള്ള മകനാണ് മരുന്നുകടയിൽ നിന്ന് മരുന്ന് മാറി നൽകിയതിനെ തുടർന്ന് അഞ്ചുദിവസം കണ്ണൂരിലെ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആസ്പത്രി വിട്ടിരുന്നു. തിങ്കളാഴ്ച രാവിലെ വീണ്ടും കുട്ടിയെ കണ്ണൂരിലെ ആസ്പത്രിയിൽ കാണിച്ചിരുന്നു. മറ്റു കുഴപ്പമൊന്നുമില്ലെന്നാണ് വിവരം. 

Previous Post Next Post