കണ്ണാടിപ്പറമ്പ് :- കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, നാറാത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച കിക്കോഫ് ഫുട്ബോൾ പരിശീലനത്തിന് നാളെ മാർച്ച് 28 ന് സമാപനമാകും.
രാവിലെ 8.30 ന് കണ്ണാടിപ്പറമ്പ് അമ്പലമൈതാനത്ത് നടക്കുന്ന പരിപാടിയിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും.