തളിപ്പറമ്പ് :- തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊടിയേറും. തുടർന്ന് പാലമൃതൻ പാൽക്കുടവുമായി ക്ഷേത്രത്തിന്റെ കിഴക്കെ നടയിറങ്ങിയെത്തും. മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിൽനിന്ന് രാത്രി തൃച്ചംബരത്തേക്ക് എഴുന്നള്ളുന്നതോടെ രാമ-കൃഷ്ണൻമാരുടെ ബാലലീലകൾ അരങ്ങേറും. പുലർച്ചെ പൂക്കോത്തുനടയിലേക്ക് തിടമ്പെഴുന്നള്ളത്തും രാമ-കൃഷ്ണൻമാരുടെ നൃത്തവും നടക്കും. പതിനാലുനാൾ നീളുന്ന ഉത്സവം തൃച്ചംബരത്തുകാർക്ക് ഭക്തിയുടെ നാളുകളാണ്.
മാർച്ച് 6 ന് രാവിലെ ഭജന, അഷ്ടപദി, തിരുവാതിരകളി എന്നിവയുണ്ടാകും. അന്നദാനവും ഉണ്ടാകും. കലാസാംസ്കാരിക പരിപാടികൾ വൈകീട്ട് ഏഴിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഭക്തി ഗാനമേള.മാർച്ച് 7 ന് രാത്രി 8.15 മുതൽ നൃത്തനൃത്യങ്ങൾ. എട്ടിന് രാവിലെ നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, രാത്രി 8 ന് ഭക്തിഗാനമേള, നൃത്തനൃത്യങ്ങൾ. മാർച്ച് 9 ന് രാവിലെ ഏഴുമുതൽ കലാപരിപാടികൾ, രാത്രി 8.15-ന് വയലിൻ ഫ്യൂഷൻ
മാർച്ച് 10-ന് രാത്രി 8.15 മുതൽ തൃത്തായമ്പക, നൃത്തനൃത്യങ്ങൾ. മാർച്ച് 11-ന് രാത്രി 8.15-ന് കലാപരിപാടികൾ, ഓട്ടൻതുള്ളൽ. പൂക്കോത്തുനടയിൽ രാത്രി ഏഴിന് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം എം.വി ഗോവിന്ദൻ എം.എൽ.എ നിർവഹിക്കും. എട്ടു മുതൽ നൃത്തസംഗീതാവിഷ്ക്കാരം (ഭുവനേശ്വരി).മാർച്ച് 12 ന് രാവിലെ 7.30-ന് സോ പാനസംഗീതം, രാത്രി 8.15-ന് നൃത്തനൃത്യങ്ങൾ, പഞ്ചവാദ്യം, പുരാണനാടകം (ഗുരുവായൂരപ്പനും പൂന്താനവും). പൂക്കോത്തുനടയിൽ വൈകീട്ട് ഏഴിന് ഗാനമേള. 13-ന് രാത്രി 8.15-ന് ചാക്യാർകൂത്ത്, കലാപരിപാടികൾ. പൂക്കോത്തുനടയിൽ രാത്രി ഏഴിന് നാടൻപാട്ട് മേള.
മാർച്ച് 14-ന് രാത്രി 8.15 മുതൽ കൃഷ്ണനൃത്തം, പഞ്ചാരിമേളം, നൃത്തനൃത്യങ്ങൾ. പൂക്കോ ത്തുനടയിൽ രാത്രി ഏഴുമുതൽ ഗാനമേള. മാർച്ച് 15-ന് രാവിലെ എട്ടിന് കച്ചേരി, നൃത്തനൃത്യങ്ങൾ, ഭക്തി ഗാനമേള. പൂക്കോത്തുനടയിൽ വൈകീട്ട് ഏഴിന് ഗാനമേള. മാർച്ച് 16-ന് രാവിലെ പഞ്ചാരിമേളം, കലാപരിപാടികൾ. രാത്രി 8.15-ന് നൃത്തനൃത്യങ്ങൾ, പഞ്ചവാദ്യം, പുരാണനാടകം (ഭക്ത മാർക്കണ്ഡേയൻ). മാർച്ച് 17 - ന് രാത്രി ഏഴുമുതൽ പൂക്കോത്തുനടയിൽ മെഗാ മ്യൂസിക് നൈറ്റ്. മാർച്ച് 18-ന് വൈകീട്ട് 6.30-ന് കഥക് നൃത്തം, നൃത്ത നൃത്യങ്ങൾ. രാത്രി എട്ടിന് നാട് വലംവെക്കൽ. മാർച്ച് 19-ന് വൈകീട്ട് അഞ്ചിന് ആറാട്ട്. രാത്രി ഏഴു മുതൽ കലാപരിപാടികൾ. മാർച്ച് 20 രാവിലെ എട്ടുമുതൽ തിരുവാതിരകളി. ഉച്ചയ്ക്ക് രണ്ടിന് നാദസ്വരക്കച്ചേരി, വൈകീട്ട് ഭക്തിനിർഭരമായ കൂടിപ്പിരിയൽ.