കോളേജ് വിദ്യാർഥികളിൽ ആത്മഹത്യാ പ്രവണത കൂടുന്നതായി റിപ്പോർട്ട്


ബെംഗളൂരു :- കോളേജ് വിദ്യാർഥികളിൽ ആത്മഹത്യാ പ്രവണത വർധിച്ചതായി നിംഹാൻസ് (നാഷനൽ ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) പഠന റിപ്പോർട്ട്. ലഹരി ഉപയോഗിക്കുന്നവരിലാണ് അനാരോഗ്യ ചിന്ത കൂടുതലുള്ളത്. വിഷാദ ലക്ഷണങ്ങളുള്ള ഇവർ സ്വയം മുറിവേൽപിക്കാൻ ശ്രമിക്കാറുണ്ടെന്നും പഠനത്തിൽ പറയുന്നു. 

സമ്മർദമാണ് വിദ്യാർഥികളുടെ ജീവിതം തകർക്കുന്ന മറ്റൊരു വില്ലൻ. 9 സംസ്‌ഥാനങ്ങളിലെ 30 സർവകലാശാലകളിൽ നിന്നുള്ള 8542 വിദ്യാർഥികളെ ഉൾപ്പെടുത്തി നിംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക് വിഭാഗം അഡിഷനൽ പ്രഫസർ അനീഷ് വി.ചെറിയാന്റെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

Previous Post Next Post