കണ്ണൂർ :- മാവേലി, മലബാർ എക്സ്പ്രസുകളിൽ ഓരോ സ്ലീപ്പർ കോച്ച് അധികം വരും. വിഷുക്കാല തിരക്ക് കണക്കിലെടുത്താണ് റെയിൽവേ അഞ്ചു ദിവസം ഒരു കോച്ച് ഘടിപ്പിക്കുന്നത്. 72 ബർത്ത് അധികം ലഭിക്കും. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ (16604) ഏപ്രിൽ അഞ്ച്, ആറ്, ഏഴ്, 13, 14 തീയതികളിൽ അധിക കോച്ച് ഉണ്ടാകും.
മംഗളൂരു-തിരുവനന്തപുരം മാവേലിയിൽ (16603) ഏപ്രിൽ നാല്, അഞ്ച്, ആറ്, 12, 13 തീയതികളിൽ. തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസിൽ (16629) ആറുദിവസം ഒരു കോച്ച് അധികം ലഭിക്കും. ഏപ്രിൽ നാല്, അഞ്ച്, ആറ്, ഏഴ്, 13, 14 തീയതികളിൽ. മംഗളൂരു-തിരുവനന്തപുരം മലബാറിൽ (16630) ഏപ്രിൽ മൂന്ന്, നാല്, അഞ്ച്, ആറ്, 12, 13 തീയതികളിൽ ഘടിപ്പിക്കും.