പാമ്പുരുത്തി: ടീം ഹാജി റോഡിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ഇഫ്താർ സംഗമവും നടത്തി. മഹല്ല് ഖത്തീബ് ഷിഹാബുദ്ദീൻ ദാരിമി പ്രാർത്ഥന നടത്തി. സിദ്ദീഖ് പാലങ്ങാട്ട് സ്വാഗതം പറഞ്ഞു. വാർഡ് മെംബർ കെ പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. പാമ്പുരത്തി ജാഗ്രതാ സമിതി കൺവീനർ എം അനീസ് മാസ്റ്റർ ക്ലാസെടുത്തു. കെ പി ഇബ്രാഹിം മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് സെക്രട്ടറി എം അബ്ദുൽ സലാം, കലാം മൗലവി സംബന്ധിച്ചു. എം സിനാൻ നന്ദി പറഞ്ഞു.