മാഹി പാലത്തിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ചു , ഡ്രൈവർക്ക് ഗുരുതര പരിക്ക്


മാഹി :- മാഹി പാലത്തിന് സമീപം കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് തീപിടിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 66 ധർമടം- മാഹി ബൈപ്പാസിലാണ് അപകടം നടന്നത്. കാർ പൂർണ്ണമായി കത്തി നശിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് വടകരയിലേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്.

കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രദീപൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വാഹനം. പ്രദീപൻ്റെ മകനാണ് പ്രയാഗ്. നാട്ടുകാരും പോലീസും ചേർന്ന് പ്രയാഗിനെ പുറത്ത് എടുക്കുകയായിരുന്നു. തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരം ആയതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ പ്രയാഗ് മാത്രമാണ് ഉണ്ടായിരുന്നത്. മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചോമ്പാൽ പോലീസും ചേർന്നാണ് തീയണച്ചത്.

Previous Post Next Post