എയർപോർട്ട് ക്വാളിറ്റി സർവേ ; മികച്ച വിമാനത്താവളമായി കണ്ണൂർ


മട്ടന്നൂർ :- എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ 2024ലെ എയർപോർട്ട് ക്വാളിറ്റി സർവേയിൽ മികച്ച വിമാനത്താവളമായി കണ്ണൂരിനെ തിരഞ്ഞടുത്തു. പ്രതിവർഷം 20 ലക്ഷത്തിൽ താഴെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണു കണ്ണൂരിന് അംഗീകാരം. 

വിമാനത്താവളത്തിലെ ആഗമനം, ചെക് ഇൻ സൗകര്യങ്ങൾ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ തുടങ്ങി 32 ഘടകങ്ങൾ പരിഗണിച്ചാണു സർവേ. യാത്രക്കാരുടെ പ്രതികരണങ്ങളും പരിഗണിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തെ എസിഐ ഡയറക്ടർ ജനറൽ ജസ്റ്റ‌ിൻ എർബാക്കി അനുമോദിച്ചു.

Previous Post Next Post