സ്ത്രീപീഡനം കൂടുന്നു, സംസ്ഥാനത്ത് ഓരോ മൂന്നു മണിക്കൂറിലും ശരാശരി ഒരു സ്ത്രീ പീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്‌


കണ്ണൂർ :- ഓരോ മൂന്നു മണിക്കൂറിലും സംസ്‌ഥാനത്ത് ശരാശരി ഒരു സ്ത്രീ പീഡനത്തിന് ഇരയാകുന്നെന്നു കണക്കുകൾ. കഴിഞ്ഞവർഷം 2901 സ്ത്രീകളാണ് പീഡനത്തിന് ഇരയായത്. 2023ൽ ഇത് 2562 ആയിരുന്നു. 2016ൽ റിപ്പോർട്ട് ചെയ്തത് 1656 പീഡനക്കേസുകളാണ്. ഓരോ രണ്ടു മണിക്കൂറിലും ശരാശരി ഒരു സ്ത്രീ ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ ക്രൂരതകൾക്ക് ഇരയാകുന്നുണ്ട്. 

സ്ത്രീകൾക്കു നേരെയുള്ള ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ ക്രൂരതകളുമായി ബന്ധപ്പെട്ട് 2024ൽ 4515 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അൽപം ആശ്വസിക്കാം, 2023ൽ ഇത് 4710 കേസുകളായിരുന്നു. 2016ൽ റിപ്പോർട്ട് ചെയ്തതാകട്ടെ 3455 കേസുകളും. സ്ത്രീധന മരണങ്ങൾ കുറയുന്നുണ്ടെന്നാണു കണക്കുകൾ. 2024ൽ സ്ത്രീധനത്തർക്കത്തെ തുടർന്ന് മൂന്നു പേരാണ് ആത്മഹത്യ ചെയ്തത്. 2023ൽ ഇത് എട്ടായിരുന്നു. കഴിഞ്ഞ 9 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തത് 2016ലാണ്. 25 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്.

Previous Post Next Post