ഫ്ലവേഴ്‌സ് ഫാർമേഴ്‌സ് കൂട്ടായ്മയുടെ ബൊഗേൻവില്ല ഫെസ്‌റ്റിന് കണ്ണൂരിൽ തുടക്കമായി
കണ്ണൂർ :- പുഷ്‌പകർഷകരുടെ കൂട്ടായ്‌മയായ കണ്ണൂർ ഫ്ലവേഴ്‌സ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (കെഎഫ്എ ഫ്‌പിഒ) കലക്ടറേറ്റ് മൈതാനത്ത് ഒരുക്കിയ ബൊഗേൻവില്ല ഫെസ്‌റ്റിനു തുടക്കം. ചിറക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലർവാടി ഫാർമേഴ്സ് ഇന്ററസ്‌റ്റ് ഗ്രൂപ്പിന്റെ(എഫ്ഐജി) നേതൃത്വത്തിലാണ് വിവിധ ഇനം ബൊഗേൻവില്ലകളുടെ പ്രദർശനവും വിൽപനയും നടത്തുന്നത്. നാൽപതിലേറെ വ്യത്യസ്‌ത ഇനം ബൊഗേൻവില്ലകളാണ് പ്രദർശനത്തിലുള്ളത്. 80 രൂപ മുതൽ 4000 രൂപവരെ വിലയുള്ള ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഫെസ്‌റ്റ് 14നു സമാപിക്കും.