മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കൂട്ടായ്മ നാളെ കമ്പിലിൽ


കൊളച്ചേരി :- മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കൂട്ടായ്മ നാളെ മാർച്ച്‌ 14 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും. കണ്ണൂർ റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ കെ വി റാഫി വിഷയാവതരണം നടത്തും

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കവലകളിൽ പ്രത്യേക പോസ്റ്റർ പ്രചരണവും, ശാഖകളിൽ ഹൗസ് ക്യാമ്പയിൻ, ബോധവൽക്കരണ ലഘുലേഖ വിതരണവും നടക്കും. ജനപ്രതിനിധികൾ, നിയമപാലകർ, യുവജന സംഘടന പ്രതിനിധികൾ, മത സംഘടന പ്രതിനിധികൾ, ക്ലബ്ബുകൾ, സാംസ്‌കാരിക സംഘടന പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Previous Post Next Post