പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സ്നേഹസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു


പാമ്പുരുത്തി :- മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ 'ആത്മാഭിമാനത്തിന്റെ 77 വർഷങ്ങൾ' എന്ന പ്രമേയത്തിൽ പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പാമ്പുരുത്തി ബാഫഖി സൗധത്തിൽ വെച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ദാർമി കച്ചേരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. 

ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.ആദം ഹാജി അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി. എം.മമ്മു മാസ്റ്റർ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, എസ് വൈ എസ് പാമ്പുരുത്തി യൂണിറ്റ് വൈസ് പ്രസിഡണ്ട് എം.മുഹമ്മദ് ഹനീഫ ഫൈസി, പാമ്പുരുത്തി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എം.അബ്ദുൽസലാം സംസാരിച്ചു. മുസ്ലിം ലീഗ് ശാഖാ ജനറൽ സെക്രട്ടറി കെ.പി അബ്ദുൽസലാം സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. 

തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് വി.ടി അബൂബക്കർ, എം.പി അബ്ദുൽ ഖാദർ, എം.അബ്ദുള്ള, എം.പി കാദർ മമ്മു, സി.കെ അബ്ദുൽ റസാക്ക്, എം.മുഹമ്മദ് അനീസ് മാസ്റ്റർ, കെ.സി മുഹമ്മദ് കുഞ്ഞി, എൻ.പി റിയാസ്, എം.പി മുസ്തഫ, വി.ടി മുസ്തഫ ആദം, നജാദ്.പി തുടങ്ങിയവർ നേതൃത്വം നൽകി.


Previous Post Next Post