ചേലേരി :- നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. മുഴുവൻ രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത സംഗമത്തിൽ ഹെഡ്മിസ്ട്രസ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി.വി ഗീത സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് രമ്യ, വൈസ്പ്രസിഡൻ്റ് വേലായുധൻ, മദർ പി.ടി.എ പ്രസിഡൻ്റ് മധുരിമ, SRG കൺവീനർ സരിത ടീച്ചർ എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി സുബൈർ മാസ്റ്റർ നന്ദി പറഞ്ഞു.