കണ്ണൂർ :- സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെ നേതൃത്വത്തിൽ എഴുത്തുകൂട്ടം/ വായനക്കൂട്ടം കുട്ടികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. അവധിക്കാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രററി കൗൺസിലുമായി സഹകരിച്ചാണ് ഈ പരിപാടി നടത്തുന്നത്.
അഭിലാഷ് കണ്ടക്കൈ പുസ്തകാസ്വാദനം നടത്തി. ട്രെയിനർ നഫീറ എം.പി, അശ്വതി.വി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ വി.വി ഉദ്ഘാടനം നിർവ്വഹിച്ചു. ബി പി സി ഗോവിന്ദൻ മാസ്റ്റർ, പ്രദീഷ്.പി, വിദ്യാർത്ഥികളായ ശ്രീതിക പി.എൻ, നിഹാര.എ, ദേവദത്ത് ഗിരീഷ് എന്നിവർ സംസാരിച്ചു.