സംസ്ഥാനത്ത് രാത്രികാല വൈദ്യുതി ഉപയോഗം കൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് രാത്രികാല വൈദ്യുതി ഉപയോഗത്തിൽ വർധന. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയവും (പീക്ക്അവർ) നീണ്ടു. ശക്തമായ വേനൽമഴ ലഭിച്ചി ല്ലെങ്കിൽ ഏപ്രിൽ പകുതിക്കു മുൻപ് പീക്ക് അവർ ഉപയോഗം റെക്കോർഡ് ഭേദിച്ച് 6200 മെഗാവാട്ട് കടക്കുമെന്നു കെഎസ്ഇബി കണക്കുകൂട്ടുന്നു.

ഉയരുന്ന ഉപയോഗത്തിനനുസരിച്ച് ലോഡ് താങ്ങാനുള്ള ശേഷി വിതരണ ശൃംഖലയ്ക്ക് ഇല്ലാത്ത തിനാൽ ഇവ തകരാറിലായി വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ട്. വൈകിട്ട് 6 മുതൽ 10 വരെയായിരുന്നു മുൻപ് വൈദ്യുതി ഏറ്റവും ഉപയോഗം കൂടിയ (പീക്ക്) സമയം. ഇപ്പോൾ രാത്രി 12 വരെ നീളുന്നു. 2024 മേയ് 3 ന് മൊത്തം 11.59 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതും അന്നുതന്നെ ഏറ്റവും കൂടുതൽ ഉപയോഗം

ഉണ്ടായ ഒരു മണിക്കൂറിൽ 5797 മെഗാവാട്ട് വൈദ്യുതി വേണ്ടി വന്നതുമാണ് ഇതുവരെയുള്ള റെക്കോർഡ്. കഴിഞ്ഞമാസം 27ന് ഉപയോഗം 4930 മെഗാവാട്ട് വരെ ഉയർന്നു. അടുത്തയാഴ്‌ചയോടെ 5000 മെഗാവാട്ട് കടക്കുമെന്നാണു കരുതുന്നത്. ശരാശരി 8 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗമുണ്ടാകാറു ള്ള ഫെബ്രുവരിയിൽ പകുതിയിലധികം ദിവസങ്ങളിലും ഇത്തവണ 9 കോടിയിലധികം യൂണിറ്റ് വൈദ്യുതി വേണ്ടിവന്നു.


ഇലക്ട്രിക് വാഹനങ്ങൾ, എസി എന്നിവയുടെ ഉപയോഗം വർധിച്ചതാണ് വൈദ്യുതി ഉപ യോഗം വർധിക്കാൻ കാരണമെ ന്നു കെഎസ്‌ഇബി കണക്കാക്കു ന്നു.

Previous Post Next Post