കണ്ണൂർ :- അധ്യയന വർഷം അവസാനിക്കുമ്പോൾ വിദ്യാലയങ്ങളിലെ ഫർണിച്ചറുകളും മറ്റും നശിപ്പിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ രക്ഷിതാക്കളിൽനിന്നു നഷ്ടപരിഹാരം ഈടാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി.
ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ ഡെസ്ക്‌കുകളും ബെഞ്ചുകളും വിദ്യാർഥികൾ നശിപ്പിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്തിനു പരാതി ലഭിച്ചിരുന്നു. തുടർന്നാണ്, ഇത്തരം സംഭവങ്ങളിൽ രക്ഷിതാക്കളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് പ്രതികരിച്ചത്.