വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി ജീവനക്കാരും സമരത്തിലേക്ക്


തിരുവനന്തപുരം :- വേതന വർധന ഉൾപ്പെടെ ആശാ വർക്കർമാർ ഉന്നയിക്കുന്ന സമാന പ്രശ്ന‌ങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻ ടിയുസി) നേതൃത്വത്തിൽ അനിശ്ചിത കാല രാപകൽ സമരം പ്രഖ്യാപിച്ചിരിക്കെ, പ്രശ്ന പരി ഹാരത്തിന് മന്ത്രി വീണാ ജോർ ജിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച കാര്യമായ തീരുമാനങ്ങളി ല്ലാതെ പിരിഞ്ഞു. 17 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നട ത്താൻ നിശ്ചയിച്ചിട്ടുള്ള സമര ത്തിനു മാറ്റമില്ലെന്ന് ഫെഡറേ ഷൻ പ്രസിഡന്റ്റ് അജയ് തറയിൽ അറിയിച്ചു.

മിനിമം വേതനം 21,000 രൂപയാ ക്കുക, വേതനം ഒറ്റത്തവണയായ നൽകുക, ഉത്സവ ബത്ത 1,200ൽ നിന്ന് 5,000 രൂപയാക്കുക, ഇഎ സ്ഐ ആനുകൂല്യം നടപ്പാക്കുക റിട്ടയർമെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ രം പ്രഖ്യാപിച്ചത്. ഇതു സംബ ന്ധിച്ച് ധന, ആരോഗ്യ മന്ത്രിമാർ ക്ക് കത്തു നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിഐടി യു, എഐടിയുസി ഉൾപ്പെടെ മേഖലയിലെ സംഘടനാ ഭാരവാ ഹികളെ ഇന്നലെ മന്ത്രി ചർച്ച യ്ക്ക് വിളിച്ചത്.

Previous Post Next Post