കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കൂറുമ്പക്കാവ് താലപ്പൊലി മഹോത്സവത്തിന് തുടക്കം. മാർച്ച് 4 ന് വൈകുന്നേരം 3 മണിക്ക് നീരാട്ടു കുളി, ശേഷം ആയുധ പൂജ, 8 മണിക്ക് സന്ധ്യാവേല, തുടർന്ന് ഭഗവതി സ്തുതി. 9.30 ന് കളം കുറിക്കൽ. പത്തിന് തോറ്റം. തുടർന്ന് തമ്പുരാട്ടിയുടെ കുളിച്ചെഴുന്നള്ളത്ത്.
മാർച്ച് 5 ന് രാവിലെ മുതൽ താലപ്പൊലി. വൈകുന്നേരം 4 മണിക്ക് ഉച്ച പൂജ. രാത്രി 9.30 മുതൽ കലശം വരവ്. രാത്രി പത്തിന് ഘണ്ടാകർണൻ, വസൂരിമാല തെയ്യം തോറ്റങ്ങൾ. തുടർന്ന് തിരുനൃത്തം.
മാർച്ച് 6 ന് പുലർച്ചെ ഘണ്ടാകർണൻ, വസൂരിമാല തെയ്യങ്ങൾ. ഉച്ചയ്ക്ക് ഗുരുതി തർപ്പണം. വൈകുന്നേരം 4 മണിക്ക് തിരിച്ച് എഴുന്നള്ളത്ത്. രാത്രി 8 മണിക്ക് പള്ളിയുറക്കൽ.