പരിയാരം :- ഡോക്ടർമാരില്ലാത്തതിനാലാണ് ഓങ്കോളജി വിഭാഗത്തിൽ പരിശോധന നിലച്ചത്. ഒ.പി വിഭാഗത്തിൽ പരിശോധനയില്ലാത്തതിനാൽ രോഗികൾ മടങ്ങിപ്പോകുകയാണ്. ഇവിടെ ചികിത്സ തേടുകയും തുടർചികിത്സയ്കായി എത്തുന്ന രോഗികളും ഒ.പി വിഭാഗം അടഞ്ഞതോടെ പ്രതിസന്ധിയിലായി. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നുള്ള രോഗികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അർബുദ ചികിത്സതേടി എത്തുന്നുണ്ട്.
ഇവരെല്ലാം ഡോക്ടർമാടെ അഭാവത്തിൽ മറ്റ് സ്വകാര്യ ആസ്പത്രികൾ തേടേണ്ട സ്ഥിതിയാണ്. പരിയാരത്ത് ഓങ്കോളജി വിഭാഗത്തിൽ നാല് ഡോക്ടർമാരുടെ സേവനം മുൻപേ ഉണ്ടായിരുന്നതാണ്. എന്നാൽ ഡോക്ടർമാർമാർ സ്ഥലം മാറി പോകുകയും നീണ്ട അവധിയിൽ പോകുകയും ചെയ്തതോടെ ചികിത്സ ഇല്ലാതായി.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അർബുദരോഗികൾക്ക് ആശ്രയമായിരുന്ന കോബാൾട്ട് തെറാപ്പി യൂണിറ്റ് പൂട്ടിയിട്ട് നാലരവർഷമായി. റേഡിയേഷൻ നടത്തുന്ന കോബാൾട്ട് തെറാപ്പി മെഷീൻ തകരാറിലായതോടെയാണ് യൂണിറ്റ് അടച്ചിട്ടത്.