മയ്യിൽ :- മതമൈത്രീ സന്ദേശം പകർന്ന് മഹല്ലിലെ മുഴുവൻ കുടുംബങ്ങളിലും നെയ്യ് വിതരണം ചെയ്തു. മുല്ലക്കൊടി മഹല്ല് കമ്മിറ്റി , മഹല്ല് കൂട്ടായ്മ എന്നിവ ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി സോമൻ നമ്പ്യാർ നെയ്യ് വിതരണം ചെയ്തത്. മഹല്ല് ഖത്തീബ് മുഹമ്മദ് ദാരിമി വെളിയമ്പ്ര നെയ്യ് ഏറ്റുവാങ്ങി. മൊയതു പാറമ്മൽ ലഹരി വിരുദ്ധ സുന്ദേശം നൽകി. മഹല്ല സെക്രട്ടറി പി.കെ ഷെറീഫ് അധ്യക്ഷത വഹിച്ചു.
മുല്ലക്കൊടി മഹല്ലിൽ 150 ലധികം കുടുംബങ്ങളാണുള്ളത്. ഇവിടെയുള്ള ആയാർ മുനമ്പ് മഖാം ഉറൂസിന്റെ നേർച്ച ചെമ്പിൽ അരിയിടൽ എന്ന കോയാടാൻ ചോയിക്കു നിമ്മൽ തറവാടിന്റെ പൗരാണികമായ ചടങ്ങ് വർഷങ്ങളായി നിർവഹിക്കുന്നതും സോമൻ നമ്പ്യാരാണ്. ചടങ്ങിൽ പ്രസിഡന്റ് കെ.മുസ്തഫ, പഞ്ചായത്തംഗം എം.അസൈനാർ, പൊതുപ്രവർത്തകരായ ചാപ്പാടി ജിനീഷ്, കെ.ദാമോധരൻ, ടി.പി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.