KSSPU ജില്ലാ സമ്മേളനം മാർച്ച് 12, 13 തീയ്യതികളിൽ മയ്യിലിൽ


മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മാർച്ച് 12, 13 തീയ്യതികളിൽ മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

 മാർച്ച് 12 ന് രാവിലെ 10 മണിക്ക് മുൻ മന്ത്രി സി.രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണനും വനിതാ സമ്മേളനം ഡോ:എ.കെ ജയശ്രീയും, വൈകുന്നേരം 3-30 ന് നടക്കുന്ന പ്രകടനവും പൊതുസമ്മേളനവും മയ്യിൽ ബസ് സ്റ്റാന്റിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്യും. മാർച്ച് 13 ന് രാവിലെ ജില്ലാ കൗൺസിൽ ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. 

Previous Post Next Post