കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് ബ്ലേക്ക് സ്മിത്തി ആൻഡ് കാർപെന്ററി വർക്കേഴ്‌സ് വില്ലേജ് ഇന്റസ്ട്രിയൽ കോ ഓപ്പ്. സൊസൈറ്റിയുടെ കൊമേർഷ്യൽ കെട്ടിടം ഉദ്ഘാടനവും നീതി ബിൽഡിങ് മെറ്റീരിയൽ ഷോറൂം ഉദ്ഘാടനവും ഏപ്രിൽ 22 ന് ചൊവ്വാഴ്ച നടക്കും.
പാവന്നൂർ മൊട്ടയിൽ പകൽ 11.30ന് വ്യവസായ മന്ത്രി പി രാജീവ് കെട്ടിടം ഉദ്ഘാടനം നിർവഹിക്കും. ബിൽഡിങ് മെറ്റീരിയൽ ഷോറൂം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി അധ്യക്ഷത വഹിക്കും.